/r/MalayalamMovies
RMM is everything about the Kerala entertainment industry. One of the most active Indian film clubs on Reddit.
Watch and discuss acclaimed Malayalam films that most likely exist under your radar.
Click Here To Check Out This Month's Movie
Rate New Movies and View Poll Results
TITLE [PLATFORM] | RELEASE DATE | CAST & CREW |
---|---|---|
Romancham [Hotstar] | Apr 07, 2023 | Cast : Soubin Shahir, Arjun Ashokan, Siju Sunny. Director: Jithu Madhavan |
Pranaya Vilasam [ZEE5] | Apr 07, 2023 | Cast : Arjun Ashokan, Mamitha Baiju, Anaswara Rajan. Director: Nikhil Muraly |
TITLE | RELEASE DATE | CAST & CREW |
---|---|---|
Valatty | May 05, 2023 | Director: Devan Cast: A bunch of canine stars. |
Anuragam | May 05, 2023 | Director: Shahad Cast: Aswin Jose, Gouri G Kishan, Gautham Vasudev Menon, Johny Antony, Sheela, Lena |
Khajuraho Dreams | May 05, 2023 | Director: Manoj Vasudev Cast: Arjun Ashokan, Sreenath Bhasi, Sharafudheen, Dhruvan, Aditi Ravi, Saiju Kurup |
2018 | May 05, 2023 | Director:Jude Anthany Joseph Cast: Tovino Thomas, Kunchacko Boban, Asif Ali, Vineeth Sreenivasan, Kalaiyarasan, Aparna Balamurali, Lal, Narein, Sshivada, Gauthami Nair |
2023 | 2022 | 2021 |
---|---|---|
January | January | --- |
February | February | --- |
March | March | --- |
--- | April | --- |
--- | May | --- |
--- | June | --- |
--- | July | --- |
--- | August | --- |
--- | September | September |
--- | October | October |
--- | November | November |
--- | December | December |
/r/MalayalamMovies
Same
I have seen lot of clips of this movie in YT shorts and insta reels and looks like a very slap stick, brain rot movie which you can watch without putting much effort.
But when I checked IMDB, I found out this was a box office disaster. Is the movie actually terrible and an eye sore or did we failed another aadu esque movie in the theatre again ?
Appu Pillai in Kishkinda Kandam is one of Vijay Raghavans best performances. Among other themes, it is also a good exploration of toxic parenting. Which are the other depictions of toxic parenting in Malayalam cinema?
Written by Ashik Kakkodi (Halal Love Story, Ayisha, Momo In Dubai, ED)
Music - Sreehari K Nair (Maniyarayile Ashokan)
In most comedy shows and award shows when they try to imitate mohanlal they do the തോള് ചെരിക്കൽ. I have seen 100+ mohanlal movies and never seen such a thing in his movies. Did I miss anything?
I am going to make my first shortfilm (in Trivandrum). So i want help from you guys. Its a zero budget, so yeah.
If y all know anyone who is a sound designer or if you’re one ,then please dm me:)
സിനിമയും സിനിമയിലെ പാട്ടുകളെയും കുറിച്ചുള്ള ഒരു എഴുത്തായത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്തയക്കാം എന്ന് വെച്ച്..
കല്യാണവും കഴിച്ചു കുട്ടിയായി കഴിഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു കുഞ്ഞിനെ പരമാവധി സ്ക്രീൻ കാണിക്കാതെ വളർത്തണം എന്ന്.. കുഞ്ഞു വളർന്നു പപ്പാ മമ്മാ വാ വാ എന്ന് പറഞ്ഞു ബഹളം വെച്ച് നടക്കാറായപ്പോൾ മനസ്സിലായി ഇത് സ്വൽപ്പം ലേശം ബുദ്ധിമുട്ടുള്ള പരുപാടി ആണെന്നും അത്രയ്ക്ക് കണ്ട്രോൾ ചെയ്തു വളർത്താനുള്ള ലക്ഷ്വറിയൊന്നും നമുക്കില്ല എന്നും .. .. എസ്പെഷ്യലി വർക്ക് ഫ്രം ഹോം അവസ്ഥയിൽ പണിയെടുക്കുമ്പോൾ കുഞ്ഞു നമ്മളെ ശല്യപ്പെടുത്താതെ നോക്കണേൽ അവരെ എന്തേലും കാര്യത്തിൽ എൻഗേജ് ചെയ്യിക്കണം.. ഒറ്റക്ക് എത്ര നേരമെന്നു വെച്ചാണ് കുട്ടി ഇരിക്കുന്നത്.. ഉള്ള മീറ്റിംഗുകൾ എല്ലാം വീഡിയോ മീറ്റിംഗുകൾ ആയോണ്ട് കുട്ടിയെ മടിയിലിരുത്തി പണിയെടുക്കാനോ അല്ലെങ്കിൽ അവരെ അപ്പപ്പോൾ അറ്റൻഡ് ചെയ്യാനോ പലപ്പോഴും നടക്കുക പോലുമില്ല.. സഹായത്തിനു 'അമ്മ ഉണ്ടായിരുന്നപ്പോൾ കുഴപ്പമില്ലായിരുന്നു, പക്ഷെ ഞാനും ഭാര്യയും മാത്രമുള്ള സാഹചര്യങ്ങളിൽ ഈ പറഞ്ഞ തീരുമാനങ്ങളിൽ നിന്ന് മനസ്സില്ലാമനസ്സോടെ ആണെങ്കിൽ പോലും പിന്മാറേണ്ടി വന്നു എന്നുള്ളതാണ് വിഷമകരമായ സത്യം.. അവസാനം കുഞ്ഞിനെ ഒരിടത്തു ഇരുത്താൻ ഞങ്ങളും ടീവിനെ ശരണം പ്രാപിക്കേണ്ടി വന്നു..
എനിവേ, ഇവിടെ ആ അവസ്ഥ അല്ല വിഷയം.. പിള്ളേരെ വളർത്തുന്ന രീതിയെ കുറിച്ച് ഇവിടെ ഒരു ചർച്ച നടത്താൻ ഉദ്ദേശിക്കുന്നില്ല, ഇവിടത്തെ വിഷയം കുറച്ചു പഴയ പാട്ടുകളും അത് എന്നെ ഓർമപ്പെടുത്തുന്ന അല്ലെങ്കിൽ ചിന്തിപ്പിക്കുന്ന ചില കാര്യങ്ങളുമാണ്.. കാര്യമെന്താണെന്നു വെച്ചാൽ കാർട്ടൂണുകൾ കാണിക്കാതെ ഞങ്ങൾ മലയാളം പാട്ടുകൾ യൂട്യൂബിൽ കുഞ്ഞിന് വെച്ച് കൊടുത്തു തുടങ്ങി.. അപ്പോ തന്നെ ഗൂഗിൾ അൽഗോരിതത്തിനു കാര്യം മനസ്സിലായി, ഞങ്ങൾ പറയാതെ തന്നെ നിരനിരയായി പിള്ളേർക്കുള്ള മലയാളം പാട്ടുകൾ നിരത്തി പിടിച്ചു പ്ലേയ് ചെയ്തു തന്നു.. അങ്ങനെ കണ്ട പാട്ടുകളെ കുറിച്ച് ആർക്കും വേണ്ടാത്ത ചില ഓർമ്മകൾ.. ..
ആദ്യത്തെ പാട്ടു.. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ..
തുടക്കം ഈ പാട്ടിൽ നിന്ന് തന്നെ ആകട്ടെ.. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ എൻറെ മനസ്സിൽ കുറെ നല്ല ഓർമ്മകൾ തരുന്ന ഒരു പടമാണ്.. കാരണം ഇതിൻറെ ഷൂട്ടിങ് മൊത്തത്തിൽ ആലപ്പുഴയിൽ ആയിരുന്നു എന്നാണെൻറെയോർമ.. ബീച്ചിൻറെ അറ്റത്തുള്ള ആ പഴയ വീട്ടിൽ ഈ പടത്തിൻറെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നത് വൈകുന്നേരം കാണാൻ പോയതും, അപ്പൻ എന്നെ പൊക്കി പിടിക്കുമ്പോൾ ആ വീട്ടിലെ മുറികൾക്കുളിലെ കണ്ണഞ്ചിപ്പിക്കുന്ന ഷൂട്ടിംഗ് വെളിച്ചത്തിൽ മമ്മൂട്ടിയെ ഒരു നിമിഷം കണ്ടതുമൊക്കെ ഒരു മിന്നായം പോലെ എനിക്കോർമ്മയുണ്ട്
ഈ സിനിമയിൽ ഒരു ടാറ്റ എസ്റ്റേറ്റ് ഉണ്ട്.. ആ കാലത്തു ആലപ്പുഴ പട്ടണത്തിൽ ആകെ ഒന്നോ രണ്ടോ ടാറ്റ എസ്റ്റേറ്റുകൾകളേ ഉള്ളു എന്നാണ് അപ്പൊ പറഞ്ഞു കേട്ടിട്ടുള്ള ഓർമ്മകൾ.. മാത്രമല്ല ഈ ഒരു കാർ തന്നെ ആണ് ഞങ്ങളുടെ സ്കൂളിൽ ഏതോ ഒരു കുട്ടിയെ കൊണ്ട് വിടാൻ വരുന്നത് എന്നും എനിക്കോർമ്മയുണ്ട്.. അംബാസിഡറും പ്രീമിയർ പദ്മിനിയും മാരുതിയും ഒക്കെ ഓടിയിരുന്ന ആ കാലത്തു ടാറ്റ എസ്റ്റേറ്റ് എന്ന് പറയുന്ന ആ നീളൻ വണ്ടി നമ്മുടെ ശ്രദ്ധയിൽ പെട്ടെന്ന് എത്തി പെടും.. .. കഴിഞ്ഞ ആഴ്ച വരെ എൻറെ ചിന്ത ആ കാർ കുഞ്ചാക്കോ ബോബൻറെ വണ്ടി ആയിരുന്നു എന്നാണു, കാരണം കുഞ്ചാക്കോ ബോബൻ എൻറെ സ്കൂളിൽ ആണ് പഠിച്ചിരുന്നത് എന്നും, ഞങ്ങളുടെ സ്കൂൾ ലീഡർ ആയിരുന്നു എന്നുമൊക്കെ 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. 'അമ്മ ഇത് സ്വന്തം കയ്യിൽ നിന്ന് ഇട്ടു തള്ളിയതാണോ അല്ലയോ എന്ന് എനിക്കറിയില്ല.. നിങ്ങള്ക്ക് ആർക്കേലും കുഞ്ചാക്കോ ബോബനെ നേരിട്ട് അറിയാമെങ്കിൽ ഒന്ന് ചോദിച്ചു ഈ സംശയം ഒന്ന് മാറ്റി തന്നിരുന്നേൽ നന്ദിയുണ്ടായിരുന്നു.. പക്ഷെ ഫാസിലിൻറെ കാര് ആയിരുന്നു അതെന്നു ഈയിടെ എവിടെയോ കാണുകയോ വായിക്കുകയോ ചെയ്തു.. ചിലപ്പോൾ ഇനി ഫഹദ് ഫാസിലും എൻറെ സ്കൂളിൽ ആണോ പഠിച്ചിരുന്നത്.. അതോ ഇനി മറ്റേ ടാറ്റ എസ്റ്റേറ്റ് ആയിരുന്നോ??
ബാക് റ്റു ദി സോങ്..
ഈ ഓലത്തുമ്പത്തിരിക്കുന്ന പാട്ടിൻറെ ഒരു ഇൻറെരെസ്റ്റിംഗ് ഫാക്ടർ എന്താണെന്ന് വെച്ചാൽ ആണിൻറെ സ്വരത്തിലും (മമ്മൂട്ടിയും ചെക്കനും) പെണ്ണിൻറെ സ്വരത്തിലുള്ള വേർഷൻസ് (ശോഭനയും ചെക്കനും) ഈ പടത്തിൽ ഉണ്ട്.. ഇങ്ങനെ ഒരേ പാട്ടു തന്നെ രണ്ടു തവണ ഒരു പടത്തിൽ വരുന്നത് ഞാൻ വേറൊരു സിനിമയിലും ശ്രദ്ധിച്ചിട്ടില്ല.. മറ്റൊരു കാര്യം ഈ പാട്ടിലെ ശോഭനയുടെ സൗന്ദര്യം ആൻഡ് ശരീര സൗന്ദര്യം.. പണ്ട് ഡ്രസ്സ് സെൻസൊന്നുമില്ലായിരുന്നത് കൊണ്ട് ഇതൊന്നും ശ്രദ്ധയില്പെട്ടിട്ടില്ല, പക്ഷെ ഇപ്പോൾ ഭംഗിയായി ശരീരം സൂക്ഷിക്കുന്നവരോടും അതിനൊപ്പും ഡ്രസ്സ് ചെയ്യുന്നവരോടും അതിയായ ബഹുമാനവും മതിപ്പുമുള്ളതു കൊണ്ടും ഇതിൽ ശോഭനയുടെ ആ സൗന്ദര്യവും അവരുടെ ഡ്രെസ്സിങ്മൊക്കെ ഭയങ്കര ഭംഗിയായിട്ടാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്.. ഈ പടത്തിലും പവിത്രത്തിലുമൊക്കെ ശോഭനയുടെ ലുക്ക് എല്ലാത്തുക്കും മേലെ ആണ്..
കണ്ണാ തുമ്പി പോരാമോ ..
എൻറെ ഓർമ്മയിൽ ഞാൻ ആദ്യം കണ്ടിട്ടുള്ള പടങ്ങളിൽ ഒന്നാണ് കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ..അപ്പോൾ വീട്ടിലൊരു മലയാളം പാട്ടുകളുടെ വീഡിയോ കാസ്സറ്റിൽ ഉണ്ടായിരുന്ന ഒരു പാട്ടായിരുന്നു ഇതെന്നുള്ളത് കൊണ്ട് കുറെയേറെ കണ്ടിട്ടുള്ള പാട്ടാണിത് .. പിള്ളേരെ തട്ടി പോകും എന്നുള്ള പേടി ചെറുപ്പത്തിൽ മനസ്സിൽ അപ്പടി പ്രതിഷ്ഠിക്കുന്ന പടം.. ഇതിലെ കല്ല് കൊത്താനുണ്ടോ കല്ല്, കാലം മത്തായി ഉണ്ടോ കാലു എന്നുള്ള രേവതിയുടെ കളിയാക്കിയുള്ള ആ വിളി അങ്ങനെയൊന്നും മറക്കില്ല.. ഈ പാട്ടിനെ കുറിച്ച് പറയുവാണേൽ, ചിലപ്പോൾ ഇത് പോലെ ഒരു ചേച്ചി എനിക്കുള്ളത് കൊണ്ടാകും, ഒരു ചെറു ചൂടുള്ള ഗൃഹാതുരത്വുവും സഹോദര സ്നേഹവും മനസ്സിൽ നല്ല രീതിയിൽ നിറക്കുന്ന ഒരു പാട്ടാണിത്.. ഇതിലെ അപ്പൂപ്പൻ താടിയു മഞ്ചാടികുരുവും ഒക്കെ വല്ലാതെ അങ്ങ് എന്നെ ആ പിഞ്ചുകാലത്തേക്കു കൊണ്ട്പോകും
പച്ചക്കറിക്കായതട്ടിൽ
ഞാൻ വളർന്നു വരുമ്പോൾ ഫീൽഡിലെ ബേബി സൂപ്പർസ്റ്റാർ ബേബി ശാലിനി മാറി ബേബി ശ്യാമിലി ആയി കഴിഞ്ഞിരുന്നു.. .. മാളൂട്ടിയും കിലുക്കാംപെട്ടിയും പൂക്കാലം വരവായ് ഒക്കെ ശ്യാമിലിയുടെ ഓർമയിൽ നിൽക്കുന്ന പടങ്ങൾ ആണ്.. .. ഇതിലെ കിലുക്കാംപെട്ടി അന്ന് എൻറെ ഒരു ഫേവറിറ്റ് പടമായിരുന്നു.. പണ്ട് ഈ പട്ടു കണ്ടു 'അമ്മ കരിക്കറിയുമ്പോൾ അത് പോലെ കിഴങ്ങിലും കരോറ്റിലും ഒക്കെ രൂപം വെക്കാൻ ഞാൻ നോക്കുന്നതും അമ്പേ പാളിപോകുന്നതും ഒരു മങ്ങിയ ഓർമയുണ്ട് .. അന്നത്തെ പോഷ് സ്റ്റൈൽ ഐക്കൺ ആയ മാരുതി ജിപ്സിയിൽ കറങ്ങിയടിച്ചു നടക്കുന്ന മോഡേൺ എഞ്ചിനീയർ ആയ ജയറാം നായികയായ (കാണാൻ സുന്ദരി ആയ) സുചിത്ര കൃഷ്‍ണമൂർത്തിയെ വളക്കാൻ വേണ്ടി നാടൻ പാചകക്കാരൻ ആയി അഭിനയിക്കുന്ന പടം.. ഹോളിവുഡിൽ ഒക്കെ ആയിരുന്നേൽ ഒരു വലിയ ഹിറ്റ് റോംകോം ആയി മാറിയേനെ ഈ പടം (ചിലപ്പോൾ ആൾറെഡി ഉണ്ടായിരിക്കാം).. ഇതിൻറെ സംവിധാനം ഷാജി കൈലാസ് ആണെന്നാണ് മറ്റൊരു ഇന്ററസ്റ്റിംഗ് നോട്ട്.. It shouldn't be surprising considering he directed Dr. Pashupathi as well, yet പിന്നീട് ഒരു മെയിൻസ്ട്രീം ആക്ഷൻ മൂവി ഡയറക്ടർ ആയി മാറിയ പുള്ളി തന്നെ ആണല്ലോ ഇതും ചെയ്തത് എന്ന് മനസ്സിലാക്കാകുമ്പോൾ ഒരു കൗതുകം
തപ്പു കൊട്ടാമ്പുറം..
Now I’m going to the 70s.. ഈ പാട്ടു ഇപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്, ചെറുപ്പത്തിലൊന്നും ഈ പട്ടു അങ്ങനെ ടീവിയിൽ കണ്ടതായി തീരെ ഓർമയില്ല.. and somehow, it has become one of my favourites now.. കുറെ വട്ടം കുഞ്ഞിൻറെ കൂടെ ഇരുന്നു കണ്ടിട്ടുള്ളത് കൊണ്ടായിരിക്കും, I have come to appreciate how well choreographed the song is.. പാട്ടിൻറെ താളത്തിലുള്ള സീനുകളും, അതിനപ്പുറം അതിലെ ബാക്ക്ഗ്രൗണ്ടിൽ പോലും ഓരോ ആളുകൾക്കും വ്യക്തവുമായ നിർദ്ദേശങ്ങളും ചുവടുകളും ഉണ്ടെന്നുള്ളതും.. ശാരദയും കൂട്ടുകാരികളും പെൺകൊച്ചുമുള്ള സീനുകൾ ഒരു ലൈറ്റ് മൂഡിലുള്ള ഡാൻസ് ഫീൽ തന്നെ കൊണ്ട് വരാറുണ്ട് ഇതൊന്നുമല്ലെങ്കിൽ പോലും 'കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാൻ.. ആളുണ്ടോ??? " എന്നുള്ള വരികൾ ചുമ്മാ സ്വന്തം കുഞ്ഞിനെ വെച്ച് കളിക്കാൻ ഉപകാരപ്പെടുന്ന വരികൾ ആണ്..
ഉണ്ണി വാവാവോ
ഇത്രയും സുപരിചതമായ പാട്ടിനു ഞാൻ പ്രത്യേകിച്ച് വിവരണം നൽകേണ്ട കാര്യമില്ല.. പക്ഷെ ഈയിടെ വീണ്ടും കണ്ടപ്പോൾ ആണ് മീന ആയിരുന്നു ഇതിലെ ടീനേജ് നായിക എന്നുള്ള ബോധ്യം വന്നത്.. ഈ പടത്തിലെ മീനയും കുറച്ചു വർഷങ്ങള്ക്കു ശേഷമുള്ള വർണ്ണപ്പകിട്ടിലെ മീനയും തമ്മിലുള്ള ആ ഒരു വ്യത്യാസം.. എന്നാൽ പിന്നെ എത്ര വയസ്സുള്ളപ്പോൾ ആണ് മീന ഈ സ്വാന്തനത്തിൽ അഭിനയിച്ചതു എന്ന് നോക്കിയപ്പോഴാണ് ഇവർ ഒരു ബാലതാരമായിരുന്നു എന്നും, അങ്ങനെ തന്നെ 45-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് കണ്ടതും.. We learn something new everyday, I guess..
കിലുക്കാംപെട്ടി എൻറെ കിലുക്കാംപെട്ടി..
മലയാള സിനിമയിലെ ബാല താരങ്ങളെ കുറിച്ചും കിഡ് ഫ്രണ്ട്‌ലി സോങ്‌സിനെ കുറിച്ചും പറയുമ്പോൾ എങ്ങനെ ബേബി ശാലിനിയെകുറിച്ച് പറയാതിരിക്കും.. പ്ലേയ്‌ലിസ്റിൽ വരുന്ന മൂന്നു പാട്ടുകൾ ആണ് കിലുക്കാംപെട്ടിയും ഡോക്ടർ സാറേയും പിന്നെ ആളൊരുങ്ങി അരങ്ങൊരുങ്ങിയും.. ഈ പാട്ടുകൾ കാണുമ്പോൾ തന്നെ അറിയാം എന്ത് കൊണ്ട് അന്ന് കേരളത്തിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു മാമാട്ടിക്കുട്ടിയമ്മ എന്നത്.. ചുമ്മാ ഓണപരിപാടിക്ക് സ്റ്റേജിൽ കയറി ചുമ്മാ ഡാൻസ് കളിക്കാൻ എത്ര പ്രാക്റ്റീസ് ചെയ്‌താൽ പോലും നമ്മൾ ചളമാകുന്ന സ്ഥലത്താണ് മൊട്ടേന്നു വിരിയുന്ന പ്രായത്തിൽ ബേബി ശാലിനി ഒക്കെ കൃത്യമായി ഡയറക്ടർ പറയുന്നതും കേട്ട് ഡാൻസും എക്സ്പ്രെഷൻസും ഒക്കെ ഇടുന്നതു എന്ന് മനസ്സിലാക്കുമ്പോൾ വല്ലാത്തൊരു ബഹുമാനം അവരോടു തോന്നിപോകും .. ഇതിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി പാട്ടിലെ ഭരത് ഗോപിയെ കാണുമ്പോൾ എൻറെ അപ്പനെ തന്നെ ഓർത്തു പോകും.. ആ ഒരു കഷണ്ടി അല്ലായിരുന്നെങ്കിലും ആ ഒരു നിറവും, ആ ഒരു മുഖഛായയും, ആ ഒരു ഫിസിക്കൽ അപ്പീയറൻസും ഡ്രെസ്സിങ്മൊക്കെ അന്നത്തെ അപ്പന്മാരുടെ ഒക്കെ സ്റ്റൈൽ ആയിരുന്നു..
കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല..
അവസാനം അച്ചുവിൻറെ അമ്മയിലെ എന്ത് പറഞ്ഞാലും എന്റേതല്ലേ വാവേ എന്ന പാട്ടിനെ കുറിച്ച് എഴുതിയിട്ട് നിർത്താം.. വളരെ സ്വീറ് ആയ ഗാനം.. പക്ഷെ ഇപ്പൊ അതിലെ മീര ജാസ്മിൻറെ അഭിനയം കാണുമ്പോൾ വളരെ ഓവർ ആയിരുന്നോ എന്നൊരു സംശയം ഇല്ലാണ്ടില്ല.. ചിലപ്പോൾ നമ്മൾ ഇപ്പോൾ പ്രകൃതിയുടെ ആൾകാർ ആയി മാറി കഴിഞ്ഞോണ്ടാകും, അതിലെ മീര ജാസ്മിൻറെ പല യെസ്പ്രെഷൻസും സാധാരണയിൽ കൂടുതൽ ഇമോട്ടിവ് ആയിട്ടാണ് തോന്നുന്നത്..
സോറി ഒരു പാട്ടിനെകുറിച്ചു കൂടി എഴുതട്ടെ..
കിഡ്സ് ഫ്രണ്ട്‌ലി പാട്ടു അല്ലെങ്കിലും ഹിറ്റ്ലറിലെ കിതച്ചെത്തും കാറ്റേ എന്ന പാട്ടും ഈ പ്ലേയ്‌ലിസ്റിൽ കടന്നു വരാറുണ്ട്.. ഇതും വളരെ നന്നായി കൊറിയോഗ്രാഫ് ചെയ്ത പാട്ടായിട്ടാണ് എനിക്ക് തോന്നുന്നത്.. അതായത് പാട്ടിലെ താളത്തിനൊപ്പിച്ചുള്ള ഡാൻസും, അതിലെ സീനുകളും ഒക്കെ ഭയങ്കര സിങ്ക് ആണ്.. ഉദാഹരണത്തിന്, ഇതിലെ ജഗതീഷ് പാടുന്ന ഒരു രംഗത്തിൽ അവൻ ആറ്റിലെ വെള്ളം തെറുപ്പിക്കുന്ന ആ സീനും അപ്പോൾ പാട്ടിലെ ആ ഒരു ബീറ്സുമൊക്കെ പക്കാ മാച്ചിങ് ആണ്.. ധ്രുതഗതിയിലുള്ള വരികളും ശോഭനയുടെ നിറം മാറുന്ന ചുരിദാറുമൊക്കെ ആ പാട്ടിനു ഒരു പ്രത്യേക ഫീൽ തന്നെ വരുത്തുന്നുണ്ട്
Hi everyone,
Traveling from outside kerala to TVM for the upcoming film festival. Don't know where to look for stay and accommodation. Any affordable recommendations appreciated.
Thanks!
yall hyped or not?
Another week, another list of movies and shows! Use this thread to share and discuss anything you have watched over the past week – whether they were amazing, disappointing, or somewhere in between. All languages welcome!
Here's what we're looking for:
A few things to keep in mind: